അനുബന്ധ വാര്‍ത്തകള്‍
- നാഗാര്‍ജ്ജുനയുടെ ഫാം ഹൗസില്‍ നിന്നും കണ്ടെത്തിയ മൃതദേഹം 3 വർഷം മുന്നേ കാണാതായ വ്യക്തിയുടേത്, ആത്മഹത്യാ കുറിപ്പും കണ്ടെത്തി
- വൃദ്ധയായ അമ്മയെ മുറിയിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത, പൊലീസ് കണ്ടെത്തുമ്പോൾ അവശനിലയിൽ മാതാവ്
- 'ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി കാമുകിയെ ബലാത്സംഗം ചെയ്തു; അമ്മ വീഡിയോ പകർത്തി; നാല് ലക്ഷം രൂപ തട്ടിയെടുത്തു
- നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ
- പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റ് ഉടൻ?
വൈദികൻ പീഡിപ്പിച്ചു, അധ്യാപികയോട് പരാതി പറഞ്ഞ് കുട്ടികൾ, പ്രശ്നമാക്കേണ്ടെന്ന നിലപാടിൽ രക്ഷിതാക്കൾ; ഒടുവിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വികാരിയച്ചനെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് കേസ്. മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് വടക്കേക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
കുട്ടികള്‍ പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പള്ളിക്ക് സമീപത്തെ സ്കൂളിന്റെ മാനേജര്‍ കൂടിയായ ഫാദര്‍ ഇടവേള സമയത്ത് പ്രാര്‍ത്ഥനയ്ക്കെത്തിയ കുട്ടിയോട് മോശമായി പെരുമാറി. തന്റെ പ്രിയപ്പെട്ട അധ്യാപികയോടാണ് കുട്ടികൾ ഇക്കാര്യം അറിയിച്ചത്.
അധ്യാപിക കുട്ടികളുടെ മാതാപിതാക്കളേയും ചൈല്‍ഡ് ലൈനിനേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. എന്നാൽ, കേസും പ്രശ്നങ്ങൾക്കും സമ്മതമല്ലെന്നും ഒന്നും വേണ്ടെന്നുമായിരുന്നു രക്ഷിതാക്കളുടെ നിലപാട്. പക്ഷേ, ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ കേസെടുക്കുകയായിരുന്നു.
സംഭവം പുറത്തായതിന് പിന്നാലെ വൈദികന് ഒളിവില്‍ പോയി. കണ്ണിന്റെ ചികിത്സയ്ക്ക് പോവുകയാണെന്നും ആരും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും പറഞ്ഞാണ് വൈദികന് സ്ഥലം വിട്ടതെന്നാണ് ലഭിച്ച വിവരം.