അനുബന്ധ വാര്‍ത്തകള്‍
- പോക്സോ കേസ് : 62 കാരൻ അറസ്റ്റിൽ
- പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
- എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
- പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി
- ട്രെയ്ൻ ആക്രമണം: തീവ്രവാദബന്ധമെന്ന് സംശയം എൻഐഎ അന്വേഷിച്ചേക്കും
പതിനഞ്ചുകാരിക്ക് എതിരെ ലൈംഗിക അതിക്രമം : 78 കാരനായ ശിശുരോഗ വിദഗ്ദ്ധൻ അറസ്റ്റിൽ
കോഴിക്കോട് : ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരി പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിൽ 78 കാരനായ മുതിർന്ന ശിശുരോഗ വിദഗ്ധൻ അറസ്റ്റിലായി. കോഴിക്കോട്ടെ ഡോ.സി.എം.അബൂബക്കർ ആണ് പോക്സോ കേസിൽ പോലീസ് പിടിയിലായത്.
ചാലപ്പുറത്തുഴയിലെ ഡോക്ടേഴ്സ് ക്ലിനിക്കിൽ കഴിഞ്ഞ പതിനൊന്ന്, പതിനേഴ് തീയതികളിലാണ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായത്. അസുഖബാധിതയായ പെൺകുട്ടി ഡോക്ടറുടെ പെരുമാറ്റത്തിൽ മാനസികമായി തകരുകയും വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് കസബ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. എന്നാൽ ആരോഗ്യ പ്രശാന്ഗ്നൽ ചൂണ്ടിക്കാട്ടി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമാനമായ പരാതിയും പ്രതിഷേധങ്ങളും ഇതിനു മുമ്പും ഡോക്ടർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.