മലപ്പുറം|
എ കെ ജെ അയ്യർ|
Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (18:44 IST)
മലപ്പുറം: പോക്സോ കേസിൽ 62 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയ്ക്കൽ ആമപ്പാറ പുല്ലാട്ടുതൊടി അജയ്കുമാറിനെ (62) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്ഷം മുമ്പ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണു പരാതി.
കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. തിരൂർ കോടതി അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.