1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Train attack NIA enquiry

ട്രെയ്ൻ ആക്രമണം: തീവ്രവാദബന്ധമെന്ന് സംശയം എൻഐഎ അന്വേഷിച്ചേക്കും

Kozhikode
ആലപ്പുഴ-കണ്ണൂർ എക്പ്രസ് ട്രെയ്നിലുണ്ടായ ആക്രമണം എൻഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടും. ട്രെയ്നിലെ ഡി വൺ കോച്ചിലാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. അക്രമണം ആസൂത്രിതമാണെന്ന് വ്യക്തമായിട്ടുണ്ട്.
 
ആക്രമണത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും സംഭവത്തെ പറ്റി അന്വേഷിക്കും. ഇന്നലെ ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാൾ കയ്യിൽ കരുതിയിരുന്നകുപ്പിയിൽ നിന്നും ഇയാൾ യാത്രികരുടെ ദേഹത്തേക്ക് പെട്രോൾ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ 3 പേർ മരിച്ചു. 9 പേർക്ക് സംഭവത്തിൽ പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.
 
അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ബുക്കും ട്രാക്കിൽ നിന്നും പോലീസിന് ലഭിച്ചു. ഒരു കുപ്പി പെട്രോൾ,മൊബൈൽ ഫോൺ,പേഴ്സ്,ടീഷർട്ട്,കണ്ണട,ഇയർഫോൺ കവർ,കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്നും കണ്ടെടുത്തത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ട്രെയിനില്‍ തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന രേഖാചിത്രം പൊലീസ് പുറത്തു വിട്ടു