അനുബന്ധ വാര്‍ത്തകള്‍
- 'ന്നാ താന്‍ കേസ് കൊട്' ഒ.ടി.ടിയില്‍, തിരുവോണ ദിനത്തില്‍ എത്തുന്ന സിനിമയുടെ പുതിയ ട്രെയിലര്‍
- ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന് 213 കോടി കടന്നു
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 5,910; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.60%
- പഠനത്തില്‍ മികവു കാട്ടിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ മാതാവ് വിഷം കൊടുത്തു കൊന്നു
- കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മഠാധിപതി അറസ്റ്റില്‍
പതിനാറുകാരിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. വൈദ്യപരിശോധനയിൽ പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരയുടെ പരാതിയിലാണ് പ്രായപൂർത്തിയാകാത്തപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വിദ്യാഗര ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടി പഠിക്കുന്ന സ്കൂളിന് പുറത്ത് കാത്തുനിന്ന പ്രതി വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നാലുതവണ ഇത്തരത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് വിവരം.ഇരയുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ഹോമിലേക്ക് അയച്ചു.