'ന്നാ താന്‍ കേസ് കൊട്' ഒ.ടി.ടിയില്‍, തിരുവോണ ദിനത്തില്‍ എത്തുന്ന സിനിമയുടെ പുതിയ ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:51 IST)
ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് (Sue me) ആദ്യ ആഴ്ചയില്‍ തന്നെ 25 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ വിവരം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരുന്നു. പ്രദര്‍ശനത്തിനെത്തി പതിനെട്ട് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓണചിത്രമായി പ്രേക്ഷകരുടെ വീട്ടിലേക്ക് എത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :