അനുബന്ധ വാര്‍ത്തകള്‍
- പൊറുക്കാനാവില്ല, അധികനാൾ ലോകത്തുണ്ടാകരുത്: ഖമനേയിയുടെ അന്ത്യോപചാര ചടങ്ങിൽ ട്രംപിനും നെതന്യാഹുവിനുമെതിരെ ഇറാനിയൻ ജനത
- അമേരിക്കയല്ലാതെ ഇസ്രയേലിന് മറ്റൊരു സഖ്യകക്ഷിയില്ലെന്ന് ജെഡി വാന്‍സ്; 140 കോടി ജനങ്ങള്‍ ഉണ്ടെന്ന് നെതന്യാഹു
- നെതന്യാഹു ഉത്തരവിട്ടു, അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തൽ
- ഞാനില്ലാതെയിരുന്നെങ്കിൽ ഇസ്രായേൽ നേരത്തെ തീർന്നേനെ, നെതന്യാഹുമായി ഭിന്നത നിലനിൽക്കെ വീണ്ടും പരാമർശവുമായി ട്രംപ്
- ഇറാൻ ഒരിക്കലും ആണാവായുധം ഉണ്ടാക്കില്ല, ഇസ്രായേൽ ഉള്ളതുവരെ അനുവദിക്കില്ല : ബെഞ്ചമിൻ നെതന്യാഹു
തുർക്കിക്ക് എഫ് 35 വിമാനങ്ങൾ നൽകരുത്, അവർ അമേരിക്കയെ വെറുക്കുന്ന രാജ്യം, ട്രംപിന് ഉപദേശവുമായി നെതന്യാഹു
തുര്‍ക്കിയ്ക്ക് എഫ് 35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ വിയോജിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അത്യാധുനിക വിമാനങ്ങള്‍ നല്‍കുന്നതിലൂടെ തുര്‍ക്കി അമേരിക്കയുടെ സൗഹൃദരാജ്യമാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ഗുദാന്റെ ഭരണകൂടം മുസ്ലീം ബ്രദര്‍ഹുഡ് എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരും അമേരിക്കയെ വെറുക്കുന്നവരുമാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു രാജ്യത്തിന് ഇത്തരം കരുത്തുറ്റ ആയുധങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ വലിയ ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
അത്യാധുനിക പോര്‍വിമാനങ്ങള്‍ തുര്‍ക്കി സ്വന്തമാക്കുന്നത് മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇസ്രായേലിന്റെ ആശങ്ക. നേരത്തെ ട്രംപ് തന്നെ ആദ്യഭരണക്കാലത്ത് തുര്‍ക്കിക്ക് വിമാനങ്ങള്‍ നല്‍കുന്നതിനെ ട്രംപ് വിലക്കിയിരുന്നു. ഈ തീരുമാനം നീക്കികൊണ്ടാണ് പുതിയ തീരുമാനം.