1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister K Muraleedharan seeks approval for a second medical college in the capital

തലസ്ഥാനത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് അനുമതി തേടി മന്ത്രി കെ മുരളീധരന്‍; ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി ജെപി നദ്ദ

K Muraleedharan,controversy speech, NIPA, kerala News
തലസ്ഥാന ജില്ലയില്‍ രണ്ടാം മെഡിക്കല്‍ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി കെ. മുരളീധരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്‍.എച്ച്.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.
 
തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കല്‍ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം  ഉടന്‍ അനുവദിക്കണമെന്നും മന്ത്രി കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കല്‍ സീറ്റുകള്‍ സജ്ജമാക്കാന്‍ 15,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ. പി. നദ്ദ ഉറപ്പ് നല്‍കി.
 
കേരളത്തില്‍ എയിംസിനായി 10 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടന്‍ പൂര്‍ത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും ജെ. പി. നദ്ദ പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
വിവിധ ആശുപത്രികളിലെ പദ്ധതികള്‍ക്കായി കേന്ദ്രസഹായവും മന്ത്രി തേടി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകള്‍, ഹരിപ്പാടും കല്‍പ്പറ്റയിലും  സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, എല്ലാ ജില്ലകളിലും ട്രോമ കെയര്‍, ബേണ്‍സ് യൂണിറ്റുകള്‍,  ജനിതകശാസ്ത്രം, ന്യൂറോ സയന്‍സസ്, കാര്‍ഡിയാക് സയന്‍സസ് എന്നിവയില്‍ സെന്റര്‍ ഓഫ് എക്സലന്‍സുകള്‍ സ്ഥാപിക്കല്‍, എമര്‍ജന്‍സി മെഡിസിന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാരെ നിയമിക്കുകയും ചെയ്യുന്നതിന് ഉള്‍പ്പടെ കേന്ദ്രസഹായം മന്ത്രി കെ. മുരളീധരന്‍ തേടി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
E20 പെട്രോള്‍ പൂര്‍ണവിജയം, E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം: കേന്ദ്ര പെട്രോളിയം മന്ത്രി