1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Pocso Case News

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മഠാധിപതി അറസ്റ്റില്‍

Karnataka
കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മഠാധിപതി അറസ്റ്റില്‍. കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ മതനേതാവായ ശിവ മൂര്‍ത്തി ശരണാരുവിനെയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങളുടെ സമ്മര്‍ദ്ദ തുടര്‍ന്നാണ് അറസ്റ്റ്. ആറു ദിവസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് 64കാരനായ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുരുകാ മഠത്തിന്റെ തലവന്‍ കൂടിയാണ് ശിവമൂര്‍ത്തി ശരണാര. 
 
പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി വര്‍ഗ്ഗ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗ, മൈസൂരു ജില്ല എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രൂപം കൊണ്ട് 16 കൊല്ലത്തിന് ശേഷം നിർണായക മാറ്റം പ്രഖ്യാപിച്ച് ട്വിറ്റർ