അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (22:16 IST)
കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്കുമായി ലയിക്കുകയാണെന്ന വാർത്തകൾ നിഷേധിച്ച് ഫെഡറൽ ബാങ്ക്. ലയന ചർച്ചകൾ നടത്തുമ്പോൾ സെബി റെഗുലേഷൻസ് 2015 പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കേണ്ടതുണ്ട്. സെബി മുൻപാകെയാണ് ഫെഡറൽ ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെ നിഷേധിച്ചത്.
അതേസമയം കൊട്ടക്- ഫെഡറൽ ലയനത്തെപറ്റി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ഫെഡറൽ ബാങ്ക് ഓഹരിവില 7 ശതമാനത്തോളം ഉയർന്നു. 127.45 രൂപയാണ് ഫെഡറൽ ബാങ്കിൻ്റെ ഒരു ഓഹരിയുടെ വില.കഴിഞ്ഞ 3 മാസങ്ങളിലായി ബാങ്ക് സ്റ്റോക്കിൻ്റെ വില 40 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.
1931ൽ സ്ഥാപിതമായ ഫെഡറൽ ബാങ്കിന് രാജ്യത്തുടനീളമായി 1250ലധികം ബ്രാഞ്ചുകളുണ്ട്. കൂടാതെ, ഖത്തർ, കുവൈറ്റ്, ഒമാൻ, യുഎഇ (അബുദാബി, ദുബായ്) എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ശാഖകളുണ്ട്.