ഓട്ടോയിൽ കയറിയ വിദ്യാർത്ഥിയെ കത്തികാട്ടി ക്രൂര പീഡനത്തിനിരയാക്കി, ഓട്ടോ ഡ്രൈവർ പിടിയിൽ

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (08:29 IST)
ഓട്ടോയിൽ യാത്രക്ക് കയറിയ വിദ്യാർത്ഥിയെ വിജനമായ സ്ഥലത്തെത്തിച്ച് കത്തി കത്തികാട്ടി ക്രൂര പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി.
മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ധീനെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.

മഞ്ചേരി ടൌണിൽ നിന്നും വിട്ടിലേക്ക് പോകാൻ വേണ്ടിയാണ് വിദ്യാർത്ഥി ഓട്ടോറിക്ഷ വിളിച്ചത്. എന്നാൾ ശിഹാബുദ്ധീൻ വിദ്യർത്ഥിയെ ആളൊഴിഞ്ഞ കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന കെട്ടിടത്തിനു സമീപത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് സ്വകാര്യ ഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചതോടെ വിദ്യാർത്ഥി ശക്തമായി പ്രതിരോധിച്ചു.

എന്നാൽ കത്തികട്ടി ഭീഷണിപ്പെടുത്തു ഓട്ടോറിക്ഷയിൽ‌വച്ച് ഇയാൾ വിദ്യാർത്ഥിയെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. ഇയാൾ പിന്നീട് വിദ്യാർത്ഥിയെ വീട്ടിൽകൊണ്ടുപോയി വിട്ടു. സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞാൽ കൊല്ലുമെന്നും ശിഹാബുദ്ധീൻ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മഞ്ചേരിയിൽ‌നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :