ക്ലാസ് കട്ടുചെയ്തതിന് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു, കുട്ടികൾ നേരെ വിട്ടത് ഗോവക്ക്; പിന്നീട് സംഭവിച്ചതിങ്ങനെ !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (08:19 IST)
കോട്ടയം: രക്ഷിതാവിനെ വിളിച്ചുകൊണ്ടു വരാന്‍ അധ്യാപകര്‍ നാടുവിട്ട കുട്ടിക ഗോവയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്. പൊലീസ് അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ചു. കറുകച്ചാല്‍ പോലീസ് സംഘം അവിടെ എത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ സാധിച്ചില്ലാ എന്നാണ് വിവരം.

ക്ലാസ് കട്ട് ചെയ്തതിനെ തുടർന്നാണ് രക്ഷിതാക്കളുമായി സ്കൂളിൽ വരാർ അധ്യാപകർ കുട്ടികളോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ കുട്ടികൾ നാടുവിടുകയായിരുന്നു. തങ്ങൾ മുംബൈക്ക് പോവുകയാണ് എന്നാണ് കുട്ടികൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈ ട്രെയ്നുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടികൾ തൃശൂർവരെ എത്തിയതിന്റെ മാത്രം വിവരങ്ങളാണ് ലഭിച്ചത്.

ഞായറാഴ്ച വൈകിട്ടോടെയാണ് കുട്ടികൾ ഗോവയിലുള്ളതായി പൊലീസിന് സൂചന ലഭിക്കുന്നത്. ഇതോടെ രണ്ട് പൊലീസുകാർ ഗോവയിലെത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പൊലീസ് എത്തും മുൻ‌പേ കുട്ടികൾ ഗോവയിൽ നിന്നും കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :