‘അവർക്ക് ചിലത് തുറന്ന് പറയാനുണ്ട്’: ഡബ്ലിയു സി സിയ്ക്ക് പിന്തുണയുമായി പ്രിയ മണി

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (08:04 IST)
സിനിമാ താരങ്ങളുൾപ്പടെ നിരവധി പേരാണ് തങ്ങൾ നേരിട്ട മോഷം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയാൻ തയ്യാറായത്. ഇപ്പോഴിതാ. മീടൂ വെളിപ്പെടുത്തലുകളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി പ്രിയാമണി. മീ
ടു പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമല്ലെന്ന് പ്രിയാ മണി പറയുന്നു.

തങ്ങൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മലയള സിനിമയിലെ ചില നടിമാരുടെ വെളിപ്പെടുത്തൽ തന്നെ ഏറെ വേദനിപ്പിച്ചു. ഇവ തുറന്നുപറയാൻ നല്ല ഉൾക്കരുത്ത് വേണം. അതിനെ ഞാൻ ആദരവോടെയാണ് കാണുന്നത്. ആവശ്യപ്പെട്ടാൽ. താൻ അവർക്കൊപ്പം നിൽക്കുമെന്നും പ്രിയ മണി വ്യക്തമാക്കി.

അവർക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. അത് ഇപ്പോൾ പറയുന്നു എന്നുമാത്രം. അവർ നേരിട്ട അത്രത്തോളം മോഷം അനുഭവങ്ങളാണ് ആ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ. എല്ലാ മേഖലയിലും സ്തീകൾക്ക് മോഷം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതിൽ ചിലതു മാത്രതാണ് പുറത്തുവരുന്നത്. എങ്കിലും അതൊരു വലിയ മുന്നേറ്റം തന്നെയാണെന്ന് പ്രിയ മണി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :