ക്ഷേത്രത്തിൽ പോകവെ റഷ്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി

Sumeesh| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (15:04 IST)
മാണാലി: ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ റഷ്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഹദിംബ ക്ഷേത്രത്തിലേക്ക് പോകബെ 33കാരിയായ യുവതിയെ രണ്ടുപേർ ചേർന്ന് കീഴ്പ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തായാ‍ണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് യുവതി മാണാലിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയത്.

രണ്ട് പേർ ചേർന്ന്
തന്നെ ബലാത്സംഘം ചെയ്തതായി യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശെഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷം ആരംഭിച്ചു. റഷ്യൻ എംബസിയെ വിവരം അറിയിച്ചതയി പൊലീസ് അധികൃതർ വ്യക്തമാക്കി. വിനോദ സഞ്ചാരികൾക്കായി മണാലിയിൽ എത്തുന്ന വിദേശ വനിതകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത് ഇപ്പോൾ നിത്യ സംഭവമായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :