Sumeesh|
Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (12:48 IST)
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. സംഭവത്തിന്റെ അന്വേഷണ ചുമതല സിറ്റി പൊലീസ് കമ്മീഷ്ണർ സി പ്രാകാശിന് നൽകിയതായും. ഉദ്യോഗസ്ഥനോട് സ്ഥലം, സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും ഡി ജി പി വ്യക്തമാക്കി.
അതേസമയം സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമങ്ങളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അപലപിച്ചു. സ്വാമിയെ ഇല്ലാതാക്കുകയയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും അക്രമത്തിന് പിന്നിൽ ബി ജെ പിയാണെന്നും മന്ത്രി അരോപിച്ചു.
ശനിയാഴ്‌ച പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികൾ തീയിട്ട് നശിപ്പിച്ചു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ഇതിന് മുമ്പും സ്വാമിക്ക് ഭീഷണിയുണ്ടായിരുന്നു.