പൊലീസ് പ്രവർത്തിക്കേണ്ടത് മതവിശ്വാസം അനുസരിച്ചല്ല: മുഖ്യമന്ത്രി

Sumeesh| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (13:11 IST)
നിയമപരിപാലനത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം മതവിശ്വാസം അനുസരിച്ച് മാത്രമേ പൊലീസ് പ്രവർത്തിക്കു എന്ന നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പെഷ്യൽ ആംഡ് ഫോഴ്സിന്റെ ഇരുപതാമത് ബാഞ്ചിന്റെ പാസിങ് ഔട്ട് പരേഡിൽ സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ പൊലീസ് ഒരുകാലത്തും മതത്തിന്റെ അടിസ്ഥാനത്തിലല്ല ജോലി ചെയ്തിട്ടുള്ളതതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു, കൃത്യ നിർവഹണത്തിൽ ഏർപ്പെടുന്ന പൊലീസുകാരെ അധിക്ഷേപിക്കുന്ന പ്രവണത സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ജോലി ചെയ്യുന്നതിന് സേനയിലെ വനിതാ അംഗങ്ങൾ ഉൾപ്പടെ വിസമ്മതം പ്രകടിപ്പിച്ചിരുന്നുതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല പൊലീസ് കൃത്യ നിർവഹണം നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :