1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

ഉത്തരം തെറ്റിച്ചതിന് അധ്യാപിക സ്റ്റീൽ സ്കെയിലുകൊണ്ടടിച്ചു; രണ്ടാംക്ലാസുകാരന്റെ ഞരമ്പ് മുറിഞ്ഞു

വാർത്ത
കണ്ണൂർ: പരീക്ഷയിൽ ഉത്തരം തെറ്റിച്ചതിന് രണ്ടാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം. സ്റ്റീൽ സ്കെയിലുകൊണ്ട് അടിച്ചതിനെ തുടർന്ന് കുട്ടിയുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞു. കുട്ടിയുടെ കയ്യിൽ നിന്നും ചോര വരാൻ തുടങ്ങിയതോടെ സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 
സ്കൂളിൽ നിന്നും കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നീട് മാതാപിതാക്കൾ ആശുപത്രിയിലെത്തുകയുമായിരുന്നു. കുട്ടിയുടെ കൈയ്യിൽ ശസ്ത്രക്രിയ പൂർത്തിയാകി. കുട്ടിക്ക് പൂർണ വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. 
 
അതേസമയം സ്കൂൾ അധികൃതർ ആശുപത്രിയില്വച്ച് മാതാപിതാക്കളുമായി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അധ്യാപികക്ക് ഒരു അബദ്ധം പറ്റിയതാണെന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം. അധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കൾ. 
About Writer
Sumeesh
അടുത്ത ലേഖനം
ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ