Sumeesh|
Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (14:33 IST)
മലപ്പുറം: വിശ്വസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. സുന്നിപ്പള്ളികളിൽ സ്തീകളെ പ്രവേശിപ്പിക്കാൻ നടപടിയെടുക്കണം എന്ന കോടിയേരിയുടെ പ്രസ്ഥാവനയാണ് കെ പി എ മജീദിനെ ചൊടിപ്പിച്ചത്.
ശബരിമലയിലെ അങ്കലാപ്പ്
മറച്ചുവക്കുന്നതിനാണ് സുന്നിപ്പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി പറയുന്നത് എന്നും അദ്ദേഹ പറഞ്ഞു. ഇന്നു ശബരിമലക്കെങ്കിൽ നാളെ മറ്റൊരു വിശ്വാസത്തിനും സമാനമായ അവസ്ഥവന്നേക്കാം എന്നും അതിനാൽ സുപ്രീം കോടതിവിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്നും നേരത്തെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.