ശബരിമല: ഗൂഢാലോചന ഹിന്ദുമതത്തിലെ സവർണ ബ്രാഹ്മണിക്കൽ ചിന്താധാരയുടെ ഭാഗം, പുതിയ വിശദീകരണവുമായി രാഹുൽ ഈശ്വർ

Sumeesh| Last Updated: ശനി, 6 ഒക്‌ടോബര്‍ 2018 (17:00 IST)
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി ഗൂഡാലോചന നടത്തിയത് ഇടതുപക്ഷമോ മുസ്‌ലിംങ്ങളോ ക്രിസ്ത്യനികളോ അല്ലെന്നും ഹിന്ദുമതത്തിലെ തന്നെ തീവ്ര വലതുപക്ഷ വിഭാഗമെന്നും രാഹുൽ ഈശ്വർ.

ഹിന്ദുമതത്തിലെ സവർന ബ്രാമണിക്കൽ ചിന്താഗതിയുടെ ഭാഗമാണിത്. ഏക സിവിൽ കോടാണ് ഇവർ ലക്ഷ്യം വക്കുന്നത്. ഇതിന്റെ ആദ്യ പടി മാത്രമാണ് ശബരിമല. ശബരിമലയെ മുൻ‌നിർത്തി എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളിലേക്ക് കയറിച്ചെല്ലാനാണ് ഇവർ ശ്രമിക്കുന്നതെന്ന് പറഞ്ഞു.

സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ഗൂഡാലോചനക്ക് പിന്നിൽ ഇടതു ലിബറലുകളാണ് എന്നാണ് താൻ കരുതിയിഒരുന്നതെന്നും എന്നാൽ ഇപ്പോഴാണ് വസ്തുതകൾ മനസിലായതെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :