അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നിയമസഭ പിരിച്ചുവിട്ട തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്

Sumeesh| Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (15:57 IST)
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. മധ്യപ്രദേശ് മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നവംബർ 28ന് തിരഞ്ഞെടുപ്പ് നടക്കും. കാലാവധി തികയും മുൻപ് നിയമസഭ പിരിച്ചുവിട്ട തെലങ്കാനയിൽ ഡിസംബർ ഏഴിനാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാനിലും ഇതേദിവസം തിരഞ്ഞെടുപ്പ് നടക്കും.

ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ആദ്യഘട്ട പോളിംഗ് നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 22നും നടക്കും. ഡിസംബർ 11 നാണ് വോട്ടെണ്ണൽ നടക്കുക. എല്ലാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക ബൂത്തുകൾ സ്ഥാപിക്കുമെന്നും തിരഞ്ഞെടൂപ്പ് കമ്മീഷൻ പറഞ്ഞു.

ജനുവരി 15 മുൻപ് തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും. സ്ഥാനാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യം പ്രത്യേകം വെളിപ്പെടൂത്തണം. ഇതിനായി നാമ നിർദേശ പത്രികയിൽ പ്രത്യേക കോളം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :