അനുബന്ധ വാര്‍ത്തകള്‍
- കോൺഗ്രസും ബിജെപിയും നന്നായി മുതലെടുക്കുന്നുണ്ട്, വിധി പ്രസ്താവിച്ചത് സിപിഎം ആണോ? - പ്രതിഭ എം എൽ എ
- വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന് മുസ്ലീം ലീഗ്
- ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു; ചുഴലിക്കാറ്റ് കേരളത്തിൽ അടുത്തേക്കില്ല
- ശബരിമലയിൽ പോകാൻ താൽപര്യമില്ലാത്ത സ്ത്രീകൾക്ക് പോകുന്നവരെ തടയാനാകില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി
- ആർത്തവം അശുദ്ധിയാണെങ്കിൽ ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്: ശാരദക്കുട്ടി
മധ്യപ്രദേശിൽ മഹാസഖ്യമില്ല: കോൺഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് യാദവും
ലക്നൌ: ബി ജെ പി സർക്കരിനെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യമായ മഹാ സഖ്യത്തിൽ വലിയ വിള്ളലുകൾ. ബി എസ് പി കോൺഗ്രസുമായി സഖ്യമുണ്ടക്കില്ലാ എന്ന മായാ വതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും.
ചർച്ചകൾക്കായി കോൺഗ്രസിനെ ഏറെനാൾ കാത്തു. ഇനിയും കാത്തുനിൽക്കാനാവില്ല. മായാവതിയുടെ ബി എസ് പി യുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയാണ്. രാഷ്ട്രീയത്തിൽ ഒരു പാർട്ടിയും ഇത്രയധികം കാത്തിരിക്കില്ലെന്നും കോൺഗ്രസുമായി സഖ്യമില്ലെന്ന് അറിയിച്ചുകൊണ്ട് അഖിലേഷ് യാദവ് വ്യക്തമാക്കി.
രാജസ്ഥാനിലും മധ്യപ്രദേശിലും ബി എസ് പി പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയാലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. കൂടെ നിൽക്കുന്നവരെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞിരുന്നു. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ ബി ജെ പിയെ പരാജയപ്പെടുത്താം എന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് സഖ്യത്തിൽനിന്നുമുള്ള കൊഴിഞ്ഞുപോക്ക്.