അനുബന്ധ വാര്‍ത്തകള്‍
- ഷോർട്ട് പിച്ച് പന്തുകൾ കളിക്കാനറിയില്ലെന്ന് പറയുന്നത് മാധ്യമങ്ങൾ, രൂക്ഷമായി പ്രതികരിച്ച് ശ്രേയസ് അയ്യർ
- റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി കോലി, ഡികോക്ക് ബഹുദൂരം മുന്നിൽ
- കളിച്ചത് വെറും 3 മത്സരങ്ങൾ, എറിഞ്ഞിട്ടത് 14 വിക്കറ്റ്, ഞെട്ടിക്കുന്ന പ്രകടനവുമായി ഷമി, ഒപ്പം ഒരുപിടി റെക്കോർഡുകളും
- കിവീസിന്റെ അപ്രതീക്ഷിത വീഴ്ച, സെമി സാധ്യതകള്‍ സജീവമാക്കി മറ്റ് ടീമുകള്‍
- 3 റൺസിനിടെ വീണത് 4 ലങ്കൻ വിക്കറ്റുകൾ, ഏഷ്യാകപ്പ് ഫൈനലിലെ ലങ്കൻ കുരുതി ലോകകപ്പിലും ആവർത്തിച്ച് ഇന്ത്യ
ഇന്ത്യൻ ബൗളർമാർക്ക് ഐസിസി പ്രത്യേക പന്ത് നൽകുന്നു, വ്യത്യസ്ത കരച്ചിലുമായി മുൻ പാക് താരം
ഐസിസിയ്ക്കും ബിസിസിഐയ്ക്കുമെതിരെ വിചിത്രമായ ആരോപണവുമായി മുന്‍ പാക് താരം ഹസന് റാസ. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ നേടിയ 302 റണ്‍സിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ഹസന് റാസയുടെ ആരോപണം. ടിവി ഷോ അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസന്.
ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത് വ്യത്യസ്തമായ പന്തിലാണോ. അവര്‍ക്ക് ലഭിക്കുന്ന സീമും സ്വിങ്ങും അപാരമാണല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന് ഹസന് റാസ നല്കിയ മറുപടി ഇങ്ങനെ. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. എന്നാല്‍ അവര്‍ പന്തെറിയുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. ചില ഡിആര്‍എസ് തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായ രീതിയിലാണ് പോകുന്നത്. ഐസിസിയാണോ അതോ ബിസിസിഐയാണോ ഇന്ത്യന്‍ ടീമിനെ സഹായിക്കുന്നത് എന്നറിയില്ല. പന്തിന് എക്സ്ട്രാ കോട്ടിങ് ഉള്ളത് പോലെ തോന്നുന്നു. ഇന്ത്യയുടെ ഇന്നിങ്ങ്സ് കഴിയുമ്പോള്‍ പന്ത് മാറ്റുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹസന് റാസ പറഞ്ഞു.