അഭിറാം മനോഹർ|
Last Modified വെള്ളി, 3 നവംബര്‍ 2023 (14:22 IST)
ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നേടിയ 88 റണ്‍സോടെ 7 മത്സരങ്ങളില്‍ നിന്നും 442 റണ്‍സെടുക്ക കോലിക്ക് സാധിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയെയും മറികടന്നുകൊണ്ടാണ് കോലിയുടെ കുതിപ്പ്. 7 കളികളില്‍ നിന്നും 545 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
രചിന്‍ രവീന്ദ്ര(415), ഡേവിഡ് വാര്‍ണര്‍(413), രോഹിത് ശര്‍മ(402) എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍. റണ്‍വേട്ടക്കാരുടെ ആദ്യ 15ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും നാല് താരങ്ങളുള്ളപ്പോള്‍ കോലിയും രോഹിത്തും ഒഴികെ മറ്റൊരു ഇന്ത്യന്‍ താരത്തിനും പട്ടികയില്‍ ഇടം നേടാനായിട്ടില്ല. ബൗളര്‍മാരുടെ പട്ടികയില്‍ 18 വിക്കറ്റുകളുമായി ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്കയാണ് ഒന്നാം സ്ഥാനത്ത്. 16 വിക്കറ്റുകളുമായി പാക് താരം ഷഹീന്‍ അഫ്രീദിയും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനും ഓസീസിന്റെ ആദം സാമ്പയും പട്ടികയില്‍ രണ്ടാമതാണ്. 15 വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും ആദ്യ അഞ്ചിലുണ്ട്. 3 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി പട്ടികയില്‍ ആറാം സ്ഥാനത്താണ്.