1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. WPL Final Delhi Capitals vs Royal challengers Bengaluru

WPL Finals : ഇത്തവണയെങ്കിലും കപ്പടിക്കണം, രണ്ടും കൽപ്പിച്ച് ഡൽഹി, രണ്ടാം കിരീടം തേടി ആർസിബി

വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന്റെ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഏറ്റുമുട്ടും

WPL Final, Delhi Capitals vs Royal challengers Bengaluru, Smriti Mandhana, Jemimah Rodrigues
വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന്റെ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഏറ്റുമുട്ടും. 2024ലെ ചാമ്പ്യന്മാരായ സ്മൃതി മന്ദാനയുടെ ആര്‍സിബി രണ്ടാം കിരീടനേട്ടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുമ്പോള്‍ തുടര്‍ച്ചയായ 3 ഫൈനലുകളിലേറ്റ തോല്‍വിയുടെ മുറിവ് മാറ്റാനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് കളത്തിലിറങ്ങുന്നത്.
 
 
എട്ട് മത്സരങ്ങളില്‍ ആറ് വിജയങ്ങളുമായി ടേബിള്‍ ടോപ്പറായി നേരിട്ട് ഫൈനലിലെത്തിയ RCB ഈ സീസണില്‍ സമഗ്രമായ ആധിപത്യമാണ് പുലര്‍ത്തുന്നത്. രശ്മിക മന്ദാന, നദീന്‍ ഡി ക്ലാര്‍ക്ക്,ഗ്രേസ് ഹാരിസ് തുടങ്ങിയവരുടെ ബാറ്റിംഗ് പ്രകടനവും ലോറല്‍ ബെല്‍, നഡീന്‍ ഡി ക്ലര്‍ക്ക് എന്നിവരുടെ ബൗളിംഗുമാണ് ആര്‍സിബിയുടെ ശക്തി. ഇവരെ കൂടാതെ റിച്ച ഘോഷ്, ശ്രേയങ്ക പാട്ടില്‍ എന്നിവരും ചേരുന്നതോടെ മികച്ച നിരയാണ് ആര്‍സിബിക്കുള്ളത്.
 
അതേസമയം ആദ്യ 4 മത്സരങ്ങളില്‍ 3 തോല്‍വികളുമായി തുടങ്ങിയ ഡല്‍ഹി അവസാന നാല് മത്സരങ്ങളില്‍ മൂന്നിലും വിജയിച്ചാണ് എലിമിനേറ്ററിലെത്തിയത്. ഗുജറാത്ത് ജയന്‍്‌സിനെതിരെ എലിമിനേറ്ററില്‍ നേടിയ ആധികാരിക വിജയം ഡല്‍ഹിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ഓപ്പണിങ്ങില്‍ ലിസെല്ല ലീ, ശഫാലി ശര്‍മ, ലോറ വോള്‍വാര്‍ഡ്, ജെമീമ റോഡ്രിഗസ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ഡല്‍ഹിയുടെ കരുത്ത്. ബൗളിങ്ങില്‍ നന്ദിനി ശര്‍മ, ചിനെല്ല ഹെന്റി,മാരിസാനെ കാപ്പ്,ശ്രീ ചരണി എന്നിവരിലും ഡല്‍ഹി പ്രതീക്ഷ വെയ്ക്കുന്നുണ്ട്.
About Writer
രേണുക വേണു
അടുത്ത ലേഖനം
ഓപ്പണിംഗ് സ്ഥാനത്തേക്ക് കണ്ണുണ്ടായിരുന്നു, ദക്ഷിണാഫ്രിക്കക്കെതിരായ വെടിക്കെട്ട് പ്രകടനത്തിന് ശേഷം പ്രതികരണവുമായി ഇഷാൻ കിഷൻ