Smriti Mandhana : അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ്, സ്മൃതി മന്ദാനയുടെ ചരിത്രനേട്ടത്തിന് സാക്ഷിയായി തിരുവനന്തപുരം

Smriti Mandhana, Indian Team, India vs Srilanka, record,സ്മൃതി മന്ദാന, ഇന്ത്യൻ ടീം, ഇന്ത്യ- ശ്രീലങ്ക,റെക്കോർഡ്
അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2025 (12:49 IST)
മലയാളമണ്ണില്‍ വെച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നാഴികകല്ല് സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലായി 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് മാത്രമാണ് സ്മൃതിക്ക് മുന്‍പ്
ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക നാലാം ടി20 മത്സരത്തിനിടെയാണ് സ്മൃതി ഈ ചരിത്ര നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിന് മുമ്പ് 10,000 റണ്‍സ് ക്ലബ്ബിലെത്താന്‍ 27 റണ്‍സ് മാത്രമായിരുന്നു സ്മൃതിക്ക് ആവശ്യമായിട്ടുണ്ടായിരുന്നത്. 48 പന്തില്‍ 80 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ സ്മൃതിയുടെ അന്താരാഷ്ട്ര റണ്‍സ് സമ്പാദ്യം 10,053 ആയി.


ലോക വനിതാ ക്രിക്കറ്റിലെ അപൂര്‍വ നേട്ടം

ഇന്ത്യന്‍ താരങ്ങളില്‍ മിതാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായ സ്മൃതി. ലോക വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തുന്ന നാലാമത്തെ മാത്രം കളിക്കാരിയുമാണ്. 7 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 629 റണ്‍സും
117
ഏകദിന മത്സരങ്ങളില്‍ നിന്ന് 5,322 റണ്‍സും 157 ടി20 മത്സരങ്ങളില്‍ നിന്നായി 4,102 റണ്‍സുമാണ് സ്മൃതി നേടിയിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ 10,868 റണ്‍സുമായി ഇന്ത്യയുടെ മിഥാലി രാജാണ് ഒന്നാം സ്ഥാനത്ത്. 10,652 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് രണ്ടാമതും 10,273 റണ്‍സുമായി ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് എന്നിവരുമാണ് സ്മൃതിക്ക് മുന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :