WPL Finals : വനിതാ പ്രീമിയർ ലീഗിൽ നാലാമതും ഫൈനലിലെത്തി ഡൽഹി ക്യാപ്പിറ്റൽസ്, എതിരാളികൾ ആർസിബി

എലിമിനേറ്റര്‍ പോരാട്ടത്തില്‍ 26 പന്ത് ബാക്കിനില്‍ക്കെയാണ് ഡല്‍ഹിയുടെ വിജയം.

RCB vs DC, GG vs DC, WPL Final,Cricket news
രേണുക വേണു| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (11:13 IST)
വിമന്‍സ് പ്രീമിയര്‍ ലീഗ്
2026 സീസണില്‍ ഫൈനലില്‍
പ്രവേശിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് ഡല്‍ഹി ഫൈനല്‍ പ്രവേശനം നേടിയത്. ലീഗ് ഘട്ടത്തില്‍ 2 തവണയും ഗുജറാത്തിനെതിരെ ഡല്‍ഹി പരാജയപ്പെട്ടിരുന്നു. എലിമിനേറ്റര്‍ പോരാട്ടത്തില്‍ 26 പന്ത് ബാക്കിനില്‍ക്കെയാണ് ഡല്‍ഹിയുടെ വിജയം. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ആര്‍സിബി നേരിട്ട് ഫൈനലിലെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് 20 ഓവറില്‍ 168 റണ്‍സാണ് നേടിയത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിംഗ് നിര 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ തന്നെ ആഞ്ഞടിച്ച ഓപ്പണര്‍മാരായ ലിസെല്‍ ലീ, ഷെവാലി വര്‍മ സഖ്യമാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ പോരാട്ടം 168 റണ്‍സാണ് നേടിയത്. 62 റണ്‍സ് നേടിയ ബേത്ത് മൂണിയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി ചിനേലെ ഹെന്റി മൂന്നും നന്ദിനി ശര്‍മ 2 വിക്കറ്റുമെടുത്തു. നാളെയാണ് ആര്‍സിബി- ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനല്‍.

തുടര്‍ച്ചയായി നാലാം തവണയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്
WPL ഫൈനലിലെത്തുന്നത്. മറുവശത്ത് ലീഗില്‍ ആധിപത്യം പുലര്‍ത്തിയാണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം. നേരത്തെ 3 തവണ ഫൈനലിലെത്തിയിട്ടും കിരീടം സ്വന്തമാക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നില്ല. അതേസമയം തങ്ങളുടെ രണ്ടാം ഡബ്യുപിഎല്‍ കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :