WPL 2026 :ഹർമനും സ്മൃതിയും ഇന്ന് നേർക്കുനേർ, വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

WPL 26, MI vs RCB, Smriti Mandhana, Harmanpreet kaur, വനിതാ പ്രീമിയർ ലീഗ്, മുംബൈ ഇന്ത്യൻസ്- ആർസിബി, സ്മൃതി മന്ദാന, ഹർമൻ പ്രീത് കൗർ
അഭിറാം മനോഹർ| Last Modified വെള്ളി, 9 ജനുവരി 2026 (12:19 IST)
വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 7.30ന് മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക.

ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാനയാണ് ബെംഗളുരുവിന്റെ ക്യാപ്റ്റന്‍. ആദ്യ സീസണായ 2023ലും കഴിഞ്ഞ വര്‍ഷവും മുംബൈ വനിതാ പ്രീമിയര്‍ ലീഗ് ജേതാക്കളായിരുന്നു. 2024ലെ കിരീടം ബെംഗളുരുവും സ്വന്തമാക്കി. കഴിഞ്ഞ 3 തവണയും ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു റണ്ണറപ്പുകള്‍.

ഇത്തവണയും അഞ്ച് ടീമുകളാണ് ലീഗിലുള്ളത്. ആകെ 22 മത്സരങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ 2 മത്സരങ്ങള്‍ വീതവും മറ്റ് ദിവസങ്ങളില്‍ ഒരു മത്സരവുമാണ് ഉണ്ടാവുക. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍ മത്സരം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :