ഓപ്പണിംഗ് സ്ഥാനത്തേക്ക് കണ്ണുണ്ടായിരുന്നു, ദക്ഷിണാഫ്രിക്കക്കെതിരായ വെടിക്കെട്ട് പ്രകടനത്തിന് ശേഷം പ്രതികരണവുമായി ഇഷാൻ കിഷൻ

മത്സരത്തിന്റെ ടോസ് വേളയില്‍ തന്നെ ഇഷാനും അഭിഷേകുമാണ് ഇന്ത്യന്‍ ഓപ്പണറെന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.

Ishan Kishan likely to be Opener, ishan Kishan, India, T20 World Cup, ഇഷാന്‍ കിഷന്‍, ടി20 ലോകകപ്പ്, ഇഷാന്‍ കിഷന്‍ ലോകകപ്പ് ടീമില്‍
Ishan Kishan
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (15:24 IST)
2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വ്യക്തത വരുത്തുന്ന പ്രകടനവുമായി ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍.ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും തകര്‍പ്പന്‍ പ്രകടനമാണ് ഇഷാന്‍ നടത്തിയത്. ഓപ്പണിംഗ് റോളില്‍ സഞ്ജു പരാജയമായതോടെ സന്നാഹമത്സരത്തില്‍ ഓപ്പണിംഗ് റോളിലാണ് ഇഷാന്‍ കളിക്കാനിറങ്ങിയത്.

മത്സരത്തിന്റെ ടോസ് വേളയില്‍ തന്നെ ഇഷാനും അഭിഷേകുമാണ് ഇന്ത്യന്‍ ഓപ്പണറെന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. ഇതോടെ ലോകകപ്പില്‍ ഉടനീളം ഈ ജോഡി തന്നെയാകും ഓപ്പണിംഗില്‍ തുടരുകയെന്ന് വ്യക്തമായിരിക്കുകയാണ്. മത്സരത്തില്‍ ഓപ്പണിങ്ങില്‍ 20 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് ഇഷാന്‍ മടങ്ങിയത്. മത്സരശേഷം പ്രതികരിക്കവെ ഇന്ത്യയ്ക്കായി ഓപ്പണറായി കളിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ഇഷാന്‍ തുറന്നുപറഞ്ഞു.

ഞാന്‍
മത്സരത്തിനായി ഏറെ ആവേശത്തിലായിരുന്നു. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെങ്കിലും ഓപ്പണിങ്ങില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. ടീമിനായി മികച്ച തുടക്കം നല്‍കാന്‍ ഓപ്പണിംഗ് റോളില്‍ സാധിക്കുമെന്നതാണ് ഇതിന് കാരണമെന്നും ഇഷാന്‍ വ്യക്തമാക്കി. മൂന്നാം നമ്പറിലും ഞാന്‍ കളി ആസ്വദിച്ചിരുന്നു. ലോകകപ്പില്‍ ടീമിലെ ബാറ്റിംഗ് ക്രമം പ്രശ്‌നമുള്ള കാര്യമല്ല, ടീമിനാണ് പ്രാധാന്യം നല്‍കുന്നത്. ഇഷാന്‍ കിഷന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :