ബൗളിംഗ് നിര പഞ്ചറായത് കണ്ടില്ലെ, സിറാജ് എന്താണ് ബെഞ്ചിൽ?, ചോദ്യമുയർത്തി ആരാധകർ
പരിചയം കുറഞ്ഞ ഇന്ത്യന്‍ പേസ് നിരയെ അനായാസകരമായാണ് വിന്‍ഡീസ് നേരിട്ടത്.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും ഇന്ത്യന്‍ ടീം തിരെഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ആരാധകര്‍. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവരെയാണ് ഇന്ത്യ പേസ് ആക്രമണത്തിന്റെ ചുമതലയേല്‍പ്പിച്ചത്. പരിചയസമ്പന്നനായ മുഹമ്മദ് സിറാജിനെ പുറത്ത് നിര്‍ത്തിയായിരുന്നു ഈ തീരുമാനം. പരിചയം കുറഞ്ഞ ഇന്ത്യന്‍ പേസ് നിരയെ അനായാസകരമായാണ് വിന്‍ഡീസ് നേരിട്ടത്. 116 പന്തുകള്‍ക്ക് ശേഷം കുല്‍ദീപ് യാദവായിരുന്നു മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ഇതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.
38 ഏകദിന മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് ബാറ്റര്‍മാര്‍ അനായസകരമായാണ് റന്‍സ് കണ്ടെത്തിയത്. ഇന്ത്യന്‍ വിക്കറ്റിന്റെ ആനുകൂല്യവും സിറാജിനെ പോലെ പരിചയസമ്പന്നനായ ഒരു പേസറുടെ അഭാവവുമായിരുന്നു ഇതിന് കാരണം. ഒരു ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസ് സ്‌കോര്‍ 350 കടക്കുമെന്ന് പോലും കരുതിയിരിക്കവെ കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
Gautam Gambhir had an argument with Mohammed Siraj before Siraj was dropped against the West Indies.
— Sonu (@Cricket_live247) September 27, 2026
Mohammed Siraj was dropped and did not get a place in the playing XI, with Prasidh Krishna and Gurnoor Brar getting the nod ahead of him.
Siraj appears to have been sidelined… pic.twitter.com/lihdV4GSxL
ഇന്നലെ ഇന്ത്യന്‍ പേസര്‍മാരായ ഗുര്‍ണൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് 25 ഓവറില്‍ വഴങ്ങിയത് 165 റണ്‍സാണ്. 3 വിക്കറ്റുകള്‍ നേടിയെങ്കിലും ഇതെല്ലാം വെസ്റ്റിന്‍ഡീസിന്റെ ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരായിരുന്നു. ഇതോടെയാണ് സിറാജിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്ത് വന്നത്. ബാറ്റിംഗില്‍ വിരാട് കോലി, ശുഭ്മാന്‍ ഗില്ലെല്ലാം അടങ്ങിയ നിര ശക്തമാണെങ്കിലും ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ദൗര്‍ബല്യങ്ങള്‍ പ്രകടനമാണ്.
സമീപകാലതെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള സിറാജിനെ ബുമ്ര ഇല്ലാതെയിരുന്നിട്ടും എന്തുകൊണ്ടാണ് ടീം അവഗണിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പവര്‍ പ്ലേയില്‍ എക്കണോമിക്കലാണ് സിറാജെന്നും സീനിയര്‍ ബൗളറായി സിറാജിനെ വേണമായിരുന്നു ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കേണ്ടിയിരുന്നതെന്നും ആരാധകര്‍ പറയുന്നു.
