ഓട്ടോക്കാരന്റെ മകള്‍ അല്ലെ, നീയൊക്കെ എന്താകാനെന്ന് പരിഹസിച്ചവരുണ്ട് : ആന്‍സി സോജന്‍
ഏഷ്യന്‍ ഗെയിംസില്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് മലയാളി താരമായ ആന്‍സി സോജന്‍. ഒരു ഓട്ടോ ഡ്രൈവറുടെ മകളായ ആന്‍സി വലിയ കഠിനാദ്ധ്വാനത്തിന് ശേഷമാണ് കായികരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. ചെറുപ്പത്തില്‍ തന്നെ ഓട്ടോ ഡ്രൈവറുടെ മകളായതിനാല്‍ പരിഹസിച്ചവരുണ്ടെന്ന് ആന്‍സി പറയുന്നു. നീ ഓട്ടോ ഡ്രൈവറുടെ മകളല്ലെ, നീയൊക്കെ എന്താകാന്‍ എന്ന് പരിഹസിച്ചവരുണ്ട്. അവര്‍ വിചാരിച്ചതിനും അപ്പുറത്തേക്ക് തനിക്കെത്താനായെന്നാണ് ആന്‍സി പറയുന്നത്.
DISTANCE, DETERMINATION, SILVER!
— Kiren Rijiju (@KirenRijiju) September 27, 2026
Ancy Sojan Edappilly secures the Silver Medal in the Women’s Long Jump at the #AsianGames2026.
Congratulations on a remarkable performance, Ancy!#Cheer4Bharat pic.twitter.com/Pll9WowGSi
വെള്ളിമെഡല്‍ നേടാനായെങ്കിലും സ്വര്‍ണം കൈവിടതില്‍ തനിക്ക് നിരാശയുണ്ടെന്നും ആന്‍സി പറഞ്ഞു. അന്ന് എന്റെ മികച്ച ദിവസമല്ലായിരുന്നു. പ്രതികൂലമായ കാലാവസ്ഥ പ്രകടനത്തെ ബാധിച്ചു. 6.60 മീറ്ററാണ് ഞാന്‍ പ്രതീക്ഷിച്ചതെങ്കിലും അത് മറികടക്കാനായില്ല. ഈ സീസണിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് അടുത്ത സീസണില്‍ കൂടുതല്‍ ശക്തമായി കളിക്കളത്തില്‍ തിരിച്ചെത്തുമെന്നും ആന്‍സി സോജന്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ 6.53 മീറ്റര്‍ ദൂരം ചാടിയായിരുന്നു ആന്‍സിയുടെ വെള്ളിമെഡല്‍ നേട്ടം. വെറും 2 സെന്റീമീറ്റര്‍ ദൂരത്തിലാണ് താരത്തിന് സ്വര്‍ണം നഷ്ടമായത്.ALSO READ: മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം
