1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Miller Bavuma show, SA beat australia by 32 runs

ബവുമയും മില്ലറും അടിച്ചുപരത്തി, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക

Tempa Bavuma, David Miller, Sa vs AUstralia, ODI series
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ തെംബ ബവുമയുടെയും മധ്യനിരയില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറുടെയും പ്രകടനങ്ങളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.. ഒരു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയ ബവുമ 116 പന്തില്‍ നിന്ന് 103 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ 93 പന്തില്‍ നിന്ന് 142 റണ്‍സാണ് മില്ലര്‍ നേടിയത്.
 
 ഒരു ഘട്ടത്തില്‍ 93 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മില്ലര്‍- ബവുമ സഖ്യം ടീം സ്‌കോര്‍ ഇയര്‍ത്തി. മത്സരത്തിന്റെ 38മത്തെ ഓവറില്‍ ബവുമ മടങ്ങുമ്പോള്‍ ടീം 249 റണ്‍സിലെത്തിയിരുന്നു. അവസാന ഓവറുകളില്‍ ജാന്‍സന്‍ സഹോദരങ്ങളുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചത്. ഓസ്‌ട്രേലിയക്കായി ജാക്ക് എഡ്വേര്‍ഡ്‌സ് 5 വിക്കറ്റും ജോഷ് ഹേസല്‍വുഡ് 3 വിക്കറ്റും വീഴ്ത്തിയെങ്കിലും റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ ഇവര്‍ക്കാര്‍ക്കുമായില്ല.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് നല്‍കിയത്. ഇരുവരും 84 റണ്‍സ് വീതം നേടി പുറത്തായി. എന്നാല്‍ തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയവരില്‍ 32 റണ്‍സുമായി മാറ്റ് റെന്‍ഷോ മാത്രമാണ് പിടിച്ചുനിന്നത്. വാലറ്റത്ത് സാവിയര്‍ ബര്‍ട്ട്ലെറ്റ് നേടിയ അര്‍ധസെഞ്ചുറിയാണ് ഓസ്‌ട്രേലിയയുടെ പരാജയഭാരം കുറച്ചത്. വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. പരമ്പരയില്‍ ഒരു മത്സരം മാത്രമാണ് ഇനി അവശേഷിക്കുന്നത്.ALSO READ: Virat Kohli: കാലവും പ്രതിസന്ധികളും കടന്ന കോലി കരുത്ത്; 2027 ലോകകപ്പിലും ഇന്ത്യയുടെ പ്രതീക്ഷ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Virat Kohli: കാലവും പ്രതിസന്ധികളും കടന്ന കോലി കരുത്ത്; 2027 ലോകകപ്പിലും ഇന്ത്യയുടെ പ്രതീക്ഷ