അനുബന്ധ വാര്ത്തകള്
- England vs New Zealand: കൈയിലെത്തിയ കളി നശിപ്പിച്ച് ന്യൂസിലൻഡ്; പാക്കിസ്ഥാനു ആശ്വാസം
- സാഹചര്യം അനുസരിച്ച് വേണം കളിക്കാൻ, റിഷഭ് പന്തിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ സഹപരിശീലകൻ
- സായ് സുദർശന് അർഹിച്ച അവസരങ്ങൾ ലഭിച്ചിട്ടില്ല, മൂന്നാം നമ്പറിൽ താരം തന്നെയെന്ന് ഗൗതം ഗംഭീർ
- Shreyas Iyer : മടങ്ങി വരവിൽ ക്യാപ്റ്റൻസിയും, സൂര്യയ്ക്ക് പകരം ടി20 നായകനായി ശ്രേയസ്, ബിസിസിഐ യോഗത്തിൽ ധാരണയെന്ന് റിപ്പോർട്ട്
- England vs Newzealand : 59 ഓവറിൽ വീണത് 16 വിക്കറ്റുകൾ!, തിരിച്ചുവരവിൽ തിളങ്ങി ജാമിസണും റോബിൻസണും
England vs New Zealand, 1st Test: ന്യൂസിലൻഡിനു ജയം 218 റൺസ് അകലെ; ഇംഗ്ലണ്ടിനു വീഴ്ത്തണം ഏഴ് വിക്കറ്റുകൾ
27 പന്തിൽ 12 റൺസുമായി ഡെവൻ കോൺവേ ന്യൂസിലൻഡിനായി ക്രീസിലുണ്ട്
England vs New Zealand 1st Test
England vs New Zealand, 1st Test: ന്യൂസിലൻഡ്-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് 36-3 എന്ന നിലയിലാണ്. അതിഥികൾക്കു ജയം 218 റൺസ് അകലെ. അതേസമയം ആതിഥേയരായ ഇംഗ്ലണ്ടിനു ഏഴ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഒന്നാം ടെസ്റ്റ് സ്വന്തമാക്കാം.
27 പന്തിൽ 12 റൺസുമായി ഡെവൻ കോൺവേ ന്യൂസിലൻഡിനായി ക്രീസിലുണ്ട്. നായകൻ ടോം ലാതം (പൂജ്യം), കെയ്ൻ വില്യംസൺ (36 പന്തിൽ 18), വില്യം ഒറൂർക്ക് (പൂജ്യം) എന്നിവരെയാണ് ന്യൂസിലൻഡിനു രണ്ടാം ഇന്നിങ്‌സിൽ നഷ്ടമായത്. ഗുസ് അറ്റ്കിൻസൺ രണ്ടും ജോഷ് ടങ്ക് ഒരു വിക്കറ്റും വീഴ്ത്തി.
സ്‌കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് - 140 നു ഓൾഔട്ട്
ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സ് - 113 നു ഓൾഔട്ട്
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് - 226 നു ഓൾഔട്ട്
ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സ് - 36/3
രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനായി എമിലിയോ ഗേ ആണ് അർധ സെഞ്ചുറി നേടി ടോപ് സ്‌കോറർ ആയത്. 95 പന്തിൽ എട്ട് ഫോർ സഹിതം 57 റൺസെടുത്തു. ജാമി സ്മിത്ത് (52 പന്തിൽ 39), ബെൻ ഡക്കറ്റ് (46 പന്തിൽ 33), ഒലി റോബിൻസൺ (30 പന്തിൽ 29) എന്നിവരും തിളങ്ങി.
ന്യൂസിലൻഡിനായി നഥാൻ സ്മിത്ത് ആറ് വിക്കറ്റുകൾ വീഴ്ത്തി.