1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Things are not easy for Bhuvneshwar Kumar

വലിയ പ്രതീക്ഷകളോടെ എത്തിയതാണ്, പക്ഷേ...! ഭുവിക്ക് കഠിനമോ?

Bhuvi, Bhuvneshwar Kumar, Things are not easy for Bhuvneshwar Kumar, India vs New Zealand Bhuvi
Bhuvneshwar Kumar

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പര പൂർത്തിയാകുമ്പോൾ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിൽ ഒരാൾ മുതിർന്ന പേസർ ഭുവനേശ്വർ കുമാർ ആണ്. എറിഞ്ഞ പന്തുകളേക്കാൾ ഇരട്ടി റൺസാണ് ഭുവി ഈ പരമ്പരയിൽ വിട്ടുകൊടുത്തത്, വീഴ്ത്തിയത് വെറും ഒരു വിക്കറ്റ് മാത്രം ! 
 
മോശം പ്രകടനം 
 
നാലാം ടി20 മത്സരത്തിൽ ഒഴികെ ബാക്കി നാല് കളികളിലും ഇന്ത്യക്കായി ഭുവി പന്തെറിഞ്ഞു. നാല് കളികളിൽ നിന്നായി 16 ഓവറിൽ ഭുവി വിട്ടുകൊടുത്തത് 180 റൺസാണ്. 96 പന്തുകളിൽ 180 റൺസ് വിട്ടുകൊടുത്ത ഭുവിക്ക് ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. 11.25 ആണ് ഇക്കോണമി. 
 
പേസ് കുറഞ്ഞു 
 
പഴയതുപോലെ സ്വിങ് ലഭിക്കുന്നുണ്ടെങ്കിലും ആവശ്യമായ രീതിയിൽ പേസ് താരത്തില്ല. പന്തിന്റെ വേഗത കുറഞ്ഞത് ബാറ്റർമാർക്ക് ഭുവിയെ കളിക്കാൻ അനായാസമാക്കി. വേഗതയില്ലാതെ ഭുവിക്ക് രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. 
 
ആഭ്യന്തര ക്രിക്കറ്റിലേക്ക് 
 
അതേസമയം ഭുവി ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാനൊരുങ്ങുകയാണ്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് താരം ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. വിജയ് ഹസാരെ ട്രോഫിയിലും സയദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കാനാണ് താരത്തിന്റെ തീരുമാനം. നിലവിൽ ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് മാത്രമാണ് ഭുവിക്ക് അവസരം ലഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയാൽ ഏകദിന ഫോർമാറ്റിലേക്കും അവസരം ലഭിച്ചേക്കും. Also Read: 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഇടിയോടും കാറ്റോടും കൂടിയ മഴ കേരളത്തിൽ, വടക്കൻ ജില്ലകളിൽ ജാഗ്രത
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അനായാസം ന്യൂസിലൻഡ്; ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു