1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs New Zealand 1st Test Drawn

സിറാജ് ഇല്ലാത്തത് തിരിച്ചടിയായി; വെല്ലിങ്ടണിൽ ഇന്ത്യക്ക് സമനില, മിച്ചലും ഫിലിപ്‌സും രക്ഷകരായി

India vs New Zealand, India vs New Zealand 1st Test Drawn, India New Zealand Test, India New Zealand Scorecard
India vs New Zealand

ന്യൂസിലൻഡിനെതിരായ വെല്ലിങ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് സമനില. ജയം ലക്ഷ്യമിട്ട് അഞ്ചാം ദിനം ഇറങ്ങിയ ഇന്ത്യക്ക് ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്‌സും തലവേദനയായി. മിച്ചൽ 186 പന്തിൽ 49 റൺസുമായും ഫിലിപ്‌സ് 126 പന്തിൽ 26 റൺസുമായും പുറത്താകാതെ നിന്നു. 
 
ഒന്നാം ഇന്നിങ്‌സിൽ 352 റൺസിന്റെ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. ഇതിനെതിരെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ കിവീസ് സമനിലയ്ക്ക് വേണ്ടി ശ്രദ്ധയോടെ കളിച്ചു. ഡെവൻ കോൺവേ (165 പന്തിൽ 65), രചിൻ രവീന്ദ്ര (129 പന്തിൽ 37), ഹെൻറി നിക്കോൾസ് (59 പന്തിൽ 31) എന്നിവരും കിവീസിനായി ശക്തമായ പ്രതിരോധം തീർത്തു. 
 
സ്‌കോർ കാർഡ് 
 
ന്യൂസിലൻഡ് - ഒന്നാം ഇന്നിങ്സ് - 368 ന് ഓൾഔട്ട് 
 
ഇന്ത്യ - ഒന്നാം ഇന്നിങ്സ് - 720/9 ഡിക്ലയർ 
 
ന്യൂസിലൻഡ് - രണ്ടാം ഇന്നിങ്‌സ് - 239-5 
 
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുംറ, അൻഷുൽ കംബോജ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 
 
സിറാജ് ഇല്ലാത്തത് തിരിച്ചടി 
 
മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിൽ ഇല്ലാത്തത് വലിയ തിരിച്ചടിയായി. വിദേശ പിച്ചുകളിൽ ജസ്പ്രിത് ബുംറ കഴിഞ്ഞാൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ബൗളറാണ് സിറാജ്. എന്നാൽ പ്ലേയിങ് ഇലവനിൽ സിറാജിന് സ്ഥാനമുണ്ടായിരുന്നില്ല. 
 
'നായകന്റെ സ്വപ്നം' എന്നാണ് സിറാജിനെ കുറിച്ച് ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിനു ശേഷം നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞത്. അങ്ങനെയൊരു താരത്തെയാണ് ഇപ്പോൾ ബെഞ്ചിൽ ഇരുത്തിയിരിക്കുന്നത്. 'വളരെ ബുദ്ധിമുട്ടിയെടുത്ത തീരുമാനം' എന്നാണ് വെല്ലിങ്ടണിൽ സിറാജിനെ കളിപ്പിക്കാത്തതിനെ കുറിച്ച് ഗിൽ പ്രതികരിച്ചത്. 
 
48 ടെസ്റ്റുകളിൽ നിന്ന് 144 വിക്കറ്റുകളാണ് ടെസ്റ്റിൽ സിറാജിനുള്ളത്. അതിൽ 108 വിക്കറ്റുകളും വിദേശത്തും നിഷ്പക്ഷ വേദികളിലുമായാണ്. വിദേശത്ത് ഇന്ത്യക്കായി ബുംറയോളം തിളങ്ങുന്ന ബൗളറെ എന്തുകൊണ്ട് പുറത്തിരുത്തി എന്നത് വ്യക്തമല്ല. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജയമാണോ വലുത് സെഞ്ചുറിയോ? വിഴുങ്ങി 49 പന്തുകൾ, പാക്കിസ്ഥാനോട് ഇന്ത്യ തോറ്റത് 48 റൺസിന് !