1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Bhuvneshwar Kumar returns to Indias T20I squad

ഇതൊരു സൂചനയാണ്; ഭുവി ലോകകപ്പ് ടീമിലേക്കും എത്തുമോ?

Bhuvneshwar Kumar, India vs New Zealand, Bhuvneshwar Kumar returns to Indias T20I squad
Bhuvneshwar Kumar

ഏകദിന ലോകകപ്പ് വരാനിരിക്കെ 36 കാരനായ ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നു. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 
 
നാല് വർഷത്തിന് ശേഷം തിരിച്ചുവരവ് 
 
2022 നവംബറിൽ ന്യൂസിലൻഡിനെതിരെയാണ് ഭുവനേശ്വർ കുമാർ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. നാല് വർഷത്തിന് ശേഷമാണ് രാജ്യാന്ത ടീമിലേക്ക് ഭുവി തിരിച്ചെത്തിയിരിക്കുന്നത്. ഒക്ടോബർ 22 നാണ് ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. 
 
ഐപിഎൽ തുണയായി 
 
ഐപിഎലിലെ മികച്ച പ്രകടനമാണ് ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കാൻ കാരണമായത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ ഭുവി 7.95 ഇക്കോണമിയിൽ 28 വിക്കറ്റുകൾ നേടി. 
 
ഇന്ത്യൻ ടീം 
 
ശ്രേയസ് അയ്യർ നയിക്കുന്ന ട്വന്റി 20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചിട്ടുണ്ട്. വൈഭവ് സൂര്യവൻശിയും ടീമിലുണ്ട്. 
 
ശ്രേയസ് അയ്യർ, അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവൻശി, ഇഷാൻ കിഷൻ, തിലക് വർമ, അക്‌സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമാൻ ധിർ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് Also Read: അടിച്ചുപറത്തി ക്യാപ്റ്റൻ; വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 യിൽ ഇന്ത്യക്ക് ജയം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അടിച്ചുപറത്തി ക്യാപ്റ്റൻ; വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 യിൽ ഇന്ത്യക്ക് ജയം