1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Why Bhuvi not included in Playing 11

ഭുവനേശ്വറിനെ ഒഴിവാക്കിയത് തന്നെ; പേസ് കുറഞ്ഞത് വിനയായി

Bhuvneshwar Kumar, India, New Zealand, Why is Bhuvneshwar back in Indias squad after four years, Come Back of Bhuvneshwar Kumar
ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഭുവനേശ്വർ കുമാറിനെ പ്ലേയിങ് ഇലവനിൽ ഇറക്കാത്തതിന് കാരണം മുൻ മത്സരങ്ങളിലെ മോശം പ്രകടനം. ആദ്യ മൂന്ന് ടി20 മത്സരങ്ങളിലും ഭുവി ഇന്ത്യക്കായി കളിച്ചിരുന്നു. 
 
തിരിച്ചുവരവ് നിറംമങ്ങി 
 
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭുവനേശ്വർ കുമാർ രാജ്യാന്തര ടീമിലേക്ക് തിരിച്ചെത്തിയത്. 36 കാരനായ ഭുവി കിവീസിനെതിരായ ടി20 പരമ്പരയിലെ മൂന്ന് കളികളിൽ 12 ഓവറിൽ നിന്ന് വിട്ടുകൊടുത്തത് 139 റൺസാണ്. 11.58 ഇക്കോണമിയിൽ വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രം. തിരിച്ചുവരവിൽ മികച്ച പ്രകടനം നടത്താൻ താരത്തിനു സാധിച്ചില്ല. 
 
പേസ് കുറഞ്ഞു 
 
പഴയതുപോലെ സ്വിങ് ലഭിക്കുന്നുണ്ടെങ്കിലും ആവശ്യമായ രീതിയിൽ പേസ് താരത്തില്ല. പന്തിന്റെ വേഗത കുറഞ്ഞത് ബാറ്റർമാർക്ക് ഭുവിയെ കളിക്കാൻ അനായാസമാക്കി. വേഗതയില്ലാതെ ഭുവിക്ക് രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. 
 
ആഭ്യന്തര ക്രിക്കറ്റിലേക്ക് 
 
അതേസമയം ഭുവി ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാനൊരുങ്ങുകയാണ്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് താരം ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. വിജയ് ഹസാരെ ട്രോഫിയിലും സയദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കാനാണ് താരത്തിന്റെ തീരുമാനം. നിലവിൽ ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് മാത്രമാണ് ഭുവിക്ക് അവസരം ലഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയാൽ ഏകദിന ഫോർമാറ്റിലേക്കും അവസരം ലഭിച്ചേക്കും. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
2028ൽ ഗംഭീർ ഐപിഎല്ലിലേക്കോ, വലവിരിച്ച് 4 ഫ്രാഞ്ചൈസികൾ, മുന്നിൽ വമ്പൻ ഓഫറുകൾ