1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Cricket Team Facing Severe Injury Crisis: Full List of Injured Players and BCCI Intervention

സായ് സുദർശനും പരിക്ക്!, ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമോ അതോ ആശുപത്രി വാർഡോ? പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ

സെലക്ടര്‍മാരും മെഡിക്കല്‍ ടീമും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന്റെ പ്രധാനകാരണങ്ങളെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Indian players injured list 2026
സായ് സുദര്‍ശനും പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ ഇഞ്ചുറി മാനേജ്‌മെന്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഏതാണ്ട് ഒരു പ്ലെയിങ് ഇലവന് വേണ്ട താരങ്ങള്‍ നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. വിരാട് കോലിയുടെ വരവിന് ശേഷം ഇന്ത്യ ഫിറ്റ്‌നസിന് വലിയ ശ്രദ്ധ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ടീമിലെ താരങ്ങള്‍ നിരന്തരം പരിക്കിലാകുന്നത് വലിയ ആശങ്കയാണ് ബിസിസിഐയ്ക്ക് നല്‍കുന്നത്. 2027ല്‍ ഏകദിന ലോകകപ്പ് കൂടി നടക്കുന്ന സാഹചര്യത്തില്‍ ഏറെ ഗൗരവകരമായാണ് വിഷയത്തെ ബിസിസിഐ നോക്കികാണുന്നത്.
 
നെരത്തെ സായ് സുദര്‍ശന് മുന്‍പെ ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും ഹാര്‍ദ്ദിക് പാണ്ഡ്യയുമെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതോടെ ഇന്ത്യന്‍ ടീം ഐസിയു വാര്‍ഡായി മാറിയോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്. നിലവില്‍ ജസ്പ്രീത് ബുമ്ര, സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ, വാഷിങ്ങ്ടണ്‍ സുന്ദര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡി, ആകാശ് ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ് തുടങ്ങിയ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്.
 
സെലക്ടര്‍മാരും മെഡിക്കല്‍ ടീമും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന്റെ പ്രധാനകാരണങ്ങളെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കില്‍ നിന്നും മോചിതരാകാതെ തന്നെ ടീം സെലക്ഷനില്‍ പല താരങ്ങളും ഉള്‍പ്പെടുകയും അവര്‍ക്ക് വീണ്ടും പരിക്കേല്‍ക്കുന്ന സ്ഥിതിയുമാണ് നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളത്. ഹര്‍ഷിത് റാണ കഴിഞ്ഞ സീരീസില്‍ മുഴുവന്‍ ഫിറ്റ്‌നസ് ഇല്ലാതെ അമിതഭാരത്തോടെയാണ് ഇംഗ്ലണ്ടിലെത്തിയത്. ഇത് ബിസിസിഐയ്ക്കുള്ളില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് സായ് സുദര്‍ശന്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായത്.ALSO READ: രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് തീരുമാനം?, ഓരോ സീരീസിലും ടെസ്റ്റ് പാസാകുന്ന പതിവ് ഇനി പറ്റില്ല : ആകാശ് ചോപ്ര
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് തീരുമാനം?, ഓരോ സീരീസിലും ടെസ്റ്റ് പാസാകുന്ന പതിവ് ഇനി പറ്റില്ല : ആകാശ് ചോപ്ര