Shubman Gill: 14 ഇന്നിങ്‌സുകള്‍, രണ്ടക്കം കാണാതെ അഞ്ച് തവണ ! എത്രനാള്‍ തുടരും 'ഗില്‍ പരീക്ഷണം'
ലുങ്കി എങ്കിടിയുടെ പന്തില്‍ റീസ ഹെന്‍ഡ്രിക്‌സിനു ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്
Shubman Gill
Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും നിരാശപ്പെടുത്തി ഇന്ത്യന്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്‍. 214 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഗില്ലിനെയാണ്. നേരിട്ട ആദ്യ പന്തില്‍ തന്നെ 'സംപൂജ്യനായി' ഗില്‍ മടങ്ങി.
ലുങ്കി എങ്കിടിയുടെ പന്തില്‍ റീസ ഹെന്‍ഡ്രിക്‌സിനു ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. ഒന്നാം ടി20 മത്സരത്തില്‍ രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ടി20 ടീം ഉപനായകസ്ഥാനത്തേക്ക് എത്തിയ ശേഷം ഒരു അര്‍ധ സെഞ്ചുറി പോലും ഗില്ലിനു നേടാന്‍ സാധിച്ചിട്ടില്ല.
2025 ലെ ഗില്ലിന്റെ ട്വന്റി 20 സ്‌കോറുകള്‍ ഇങ്ങനെ: 20* (9), 10 (7), 5 (8), 47 (28), 29 (19), 4 (3), 12 (10), 37* (20), 5 (10), 15 (12), 46 (39), 29* (16), 4 (2), 0 (1)
14 ഇന്നിങ്സുകളില്‍ 18.78 ശരാശരിയില്‍ 263 റണ്‍സാണ് 2025 ല്‍ താരത്തിന്റെ സമ്പാദ്യം. അഞ്ച് തവണയാണ് ഒറ്റയക്കത്തിനു താരം പുറത്തായത്. ട്വന്റി 20 യില്‍ ഗില്ലിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മലയാളി താരം സഞ്ജു സാംസണ്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇന്ത്യ 'ഗില്‍ പരീക്ഷണം' തുടരുന്നത്.