രേണുക വേണു|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (08:57 IST)
Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം ഇന്ന്. മുല്ലന്‍പൂരില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് കളി. പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.
ഒന്നാം ടി20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തും. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ബെഞ്ചില്‍ തന്നെ. ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റ് കീപ്പര്‍.
സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ
അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്.