Sanju Samson: ഗ്യാലറി എതിരാണല്ലോ, സഞ്ജുവിനേക്കാൾ നല്ലത് ഗില്ലെന്ന് പത്താനും ആകാശ് ചോപ്രയും

Sanju samson
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2025 (14:38 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയ്ക്ക് തന്നെ അവസരങ്ങള്‍ നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും ആകാശ് ചോപ്രയും. ടോപ് ഓര്‍ഡറില്‍ സഞ്ജുവിന് അവസരമില്ലെന്നിരിക്കെ ടീം ജിതേഷ് ശര്‍മയുമായി മുന്നോട്ട് പോകുന്നതാകും നല്ലതെന്നാണ് ഇരു താരങ്ങളും പറയുന്നത്. അതേസമയം ടോപ് ഓര്‍ഡറില്‍ സഞ്ജുവിനെ അനുകരിക്കാന്‍ ഗില്‍ ശ്രമിക്കേണ്ടതില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.

സഞ്ജു എപ്പോഴും കളിച്ചിട്ടുള്ളത് ടോപ് ഓര്‍ഡറിലാണ്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഫിനിഷിങ് റോളില്‍ തനിക്കെന്ത് ചെയ്യാനാകുമെന്ന് ജിതേഷ് തെളിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ജിതേഷുമായി ടീം മുന്നോട്ട് പോകണം. ഇരുതാരങ്ങളും അഭിപ്രായപ്പെട്ടു.

അതേസമയം സഞ്ജുവിന്റെ കടന്നാക്രമിക്കുന്ന ശൈലി ഓപ്പണിങ്ങില്‍ ഗില്‍ അനുകരിക്കേണ്ടതില്ലെന്ന് അകാശ് ചോപ്രയും ഇര്‍ഫാന്‍ പത്താനും അഭിപ്രായപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ പേസര്‍ക്കെതിരെ കടന്നാക്രമിച്ചാണ് ഗില്‍ വിക്കറ്റ് കളഞ്ഞത്. അത്തരത്തില്‍ കളിക്കുന്ന ഗില്ലിനെ മുന്‍പ് കണ്ടിട്ടില്ല.
വിക്കറ്റുകള്‍ ബലി കഴിക്കുന്നതിന് പകരം കൂടുതല്‍ സമയം ക്രീസില്‍ ഉറച്ച് നില്‍ക്കുന്ന കളിയാണ് ഗില്‍ കാഴ്ചവെയ്‌ക്കേണ്ടത്. പത്താന്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :