അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (14:18 IST)
ഇന്ത്യന്‍ ടി20 ടീമിന്റെ പ്രകടനം മികച്ചതാണെങ്കിലും ലോകകപ്പടുക്കുന്ന സാഹചര്യത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മോശം ഫോം ടീമിന് ആശങ്ക നല്‍കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും ടോപ് ഓര്‍ഡറില്‍ നിന്ന് റണ്‍സ് വരുന്നില്ല എന്നത് ആശങ്ക നല്‍കുന്നതാണെന്നാണ് ദീപ് ദാസ് ഗുപ്ത വ്യക്തമാക്കുന്നത്.
സൂര്യകുമാര്‍ യാദവിനെയും ശുഭ്മാന്‍ ഗില്ലിനെയും കുറിച്ച് ഇതൊരു ആശങ്കയാണെന്ന് ഞാന്‍ പറയില്ല. പക്ഷേ അവര്‍ റണ്‍സ് നേടികാണാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. റണ്‍സിനെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായി ബാറ്റ് ചെയ്യാനാകില്ല. സൂര്യയുടെ കാര്യമെടുത്താല്‍ ക്യാപ്റ്റനായതിന് ശേഷം അദ്ദേഗത്തില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള്‍ കണ്ടിട്ടില്ല. ദീപ് ദാസ് ഗുപ്ത പറഞ്ഞു.