1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sexual assault case cricketer abhishek porel arrested

വിവാഹവാഗ്ദാനം നൽകി പീഡനം, ഇന്ത്യൻ യുവ ക്രിക്കറ്റർ അഭിഷേക് പോറൽ അറസ്റ്റിൽ

Abishek Porel Delhi Capitals Case, Abishek Porel Sexual Relationship Allegation,Delhi Capitals Cricketer Controversy,
വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ക്രിക്കറ്റ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ മോഗ്ര പോലീസിന്റേതാണ് നടപടി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ അഭിഷേക് പോറല്‍ ബംഗാളില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്.
 
ഭാരതീയ ന്യായസംഹിത, ഐടി വകുപ്പുകള്‍ ചുമത്തിയാണ് അഭിഷേകിന്റെ അറസ്റ്റ്. കര്‍ണാടകയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ഹുഗ്ലിയിലെ മോഗ്ര പോലീസില്‍ അഭിഷേകിനെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പിന്നീട് തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. അഭിഷേക് പോറലുമായി കഴിഞ്ഞ 3 വര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അഭിഷേക് അകന്നുവെന്നും വിവാഹവാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ വിവാഹത്തിന് തയ്യാറാകുന്നില്ലെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
2027 ODI World Cup: അഫ്ഗാനിസ്ഥാന് ലോകകപ്പ് യോഗ്യത; മുൻ ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസിന് എട്ടിന്റെ പണി !