അനുബന്ധ വാര്‍ത്തകള്‍
- ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന
- രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്
- ടിനി ടോമിനെ മാറ്റി നിർത്താൻ പോലും ശ്വേത മേനോൻ തയ്യാറായില്ല, സംരക്ഷിക്കാൻ വുമൺ കാർഡ് ഇറക്കി
- 'അമ്മ'യിൽ രാഷ്ട്രീയ-സാമ്പത്തിക അട്ടിമറി; ശ്വേത മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് മാലാ പാർവതി; ബിജെപി നേതാവിന്റെ നിർണായക വീഡിയോ പുറത്തുവിട്ടു!
- ചോദ്യങ്ങൾക്ക് നിലവാരമില്ല, മിക്ക ഉത്തരങ്ങളും ഓപ്ഷൻ ബി: മറ്റൊരു പിഎസ്സി പരീക്ഷയിലും അട്ടിമറി സംശയം!
പ്രണയം തകർന്നത് പകയായി, 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം
പത്തനംതിട്ടയില്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സഹപാഠികള്‍ക്കെതിരെ നല്കിയ പീഡനപരാതി വ്യാജമെന്ന് പോലീസ്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാഫലം പുറത്തുവന്നപ്പോഴാണ് പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ മൊഴിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 6 പേര്‍ക്കെതിരെ കൂടല്‍ പോലീസ് കേസ് എടുക്കുകയും 6 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി മൊഴിമാറ്റുകയും പീഡനം നടന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സഹപാഠികള്‍ ഉള്‍പ്പടെ 6 പേരെ പോലീസ് വിട്ടയച്ചു. വ്യക്തിവൈരാഗ്യമാണോ വ്യാജപരാതിക്ക് കാരണമെന്ന് പോലീസ് അന്വേഷിക്കും. പെണ്‍കുട്ടിക്ക് കുടുംബത്തില്‍ നിന്നും സംരക്ഷണമില്ലായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മൊഴി വിശദമായി പരിശോധിക്കുമെന്നും പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ വഴി ആവശ്യമായ കൗണ്‍സലിങ് നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.