അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (08:16 IST)
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായ 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിനെതിരെ ലൈംഗികാതിക്രമ കേസ്. 2022ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്.
എളംകുളത്തെ ഫ്‌ളാറ്റില്‍ വെച്ചാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് യുവതിയുടെ മൊഴി. ഭാരതീയ ന്യായസംഹിതയിലെ 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് സൂചിപ്പിച്ചു.