1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson secured his place for a while asserts aakash chopra

അടുത്തൊന്നും സഞ്ജുവിനെ ടീമിൽ നിന്നും മാറ്റാൻ ആർക്കുമാകില്ല, തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

India vs Afghanistan, Sanju Samson, Vaibhav Sooryavanshi, Indian Team
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. അഫ്ഗാനെതിരായ മൂന്നാം ടി20 മത്സരത്തില്‍ സഞ്ജു തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി സ്വന്തമാക്കിയതിന് പിന്നാലെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.  ഈ ബാറ്റിംഗ് പ്രകടനം സഞ്ജുവിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നും ടീമിലെ സ്ഥാനം സംബന്ധിച്ച ആശങ്കകള്‍ക്ക് താത്കാലികമായി വിരാമമായിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
 
ഒരു വശത്ത് ഒരു ബാറ്റര്‍ ആഞ്ഞടിക്കുമ്പോള്‍ കൂടെയുള്ളയാള്‍ അല്പം നിറം മങ്ങാറുണ്ട്. എന്നാല്‍ സഞ്ജു തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. തുടര്‍ച്ചയായി 2 അര്‍ധസെഞ്ചുറികള്‍ നേടിയതോടെ അടുത്തൊന്നും സഞ്ജുവിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ആര്‍ക്കുമാവില്ല. വരും മത്സരങ്ങളിലും ഇതേ ഫോം തുടരാന്‍ സഞ്ജുവിനാകട്ടെയെന്നും ആകാശ് ചോപ്ര പറഞ്ഞു. അതേസമയം മൂന്നാം ടി20യില്‍ 30 പന്തില്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയെയും ആകാശ് ചോപ്ര വാനോളം പുകഴ്ത്തി. ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ടി20യില്‍ ഒരു താരം നേടുന്ന അതിവേഗ ടി20 സെഞ്ചുറി എന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.ALSO READ: 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നാഗോയിൽ കായികതാരങ്ങൾക്ക് മുറിയില്ല, പലരുടെയും താമസം ലോബിയിലെ നിലത്ത്, ഏഷ്യൻ ഗെയിംസ് സംഘാടനത്തിനെതിരെ വിമർശനം ശക്തം