എംഎൽഎസിൽ ചരിത്രം രചിച്ച് മെസ്സി, രണ്ടാം സീസണിലും ഗോൾഡൻ ബൂട്ട്
മേജര്‍ സോക്കര്‍ ലീഗില്‍ ചരിത്രം സൃഷ്ടിച്ച് ഇതിഹാസതാരം ലയണല്‍ മെസ്സി. എംഎല്‍എസ് സീസണില്‍ തുടര്‍ച്ചയായി 2 സീസണുകളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് ഇന്റര്‍മയാമിയുടെ നായകന്‍ സ്വന്തമാക്കിയത്. സീസണില്‍ 31 മത്സരങ്ങളില്‍ 26 ഗോളുകളാണ് മെസ്സി നേടിയത്. കഴിഞ്ഞ സീസണില്‍ 29 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് മെസ്സി നേടിയിരുന്നു.
എഫ് സി ഡാലസിന്റെ പീറ്റര്‍ മുസ(22) നാഷ്വില്‍ എസ്സിയുടെ സാം സറിഡ്ജ്(21) എന്നിവരെയാണ് മെസ്സി പിന്നിലാക്കിയത്. എംഎല്‍എസ് ചരിത്രത്തില്‍ തുടര്‍ച്ചയായ 2 വര്‍ഷങ്ങളില്‍ 25ലധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് 39കാരനായ മെസ്സി. കഴിഞ്ഞ 2 സീസണുകളില്‍ നിന്ന് 55 ഗോളുകളാണ് ഇതോടെ മെസ്സി നേടിയത്. ഇന്റര്‍മയാമിയുമായി 2028 വരെയാണ് മെസ്സിക്ക് കരാറുള്ളത്.
