1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju samson achieved significant milestone completed 9000 runs in T20 format

വെറുമൊരു കളിക്കാരനല്ല, എലൈറ്റ് താരം : രോഹിത്തും കോലിയുമടങ്ങുന്ന എലൈറ്റ് പട്ടികയിൽ അഞ്ചാമനായി സഞ്ജുവും

Sanju Samson
അഫ്ഗാനെതിരായ മൂന്നാം ടി20 മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നേടിയതിനൊപ്പം കരിയറില്‍ നിര്‍ണായകമായ നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍. ടി20 ക്രിക്കറ്റില്‍ 9,000 റണ്‍സെന്ന നേട്ടമാണ് ഇന്നലെ സഞ്ജു സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സഞ്ജു. 14,218 ടി20 റണ്‍സുള്ള വിരാട് കോലി പട്ടികയില്‍ ഒന്നാമതുള്ളപ്പോള്‍ 12,531 റണ്‍സുമായി രോഹിത് ശര്‍മ പട്ടികയില്‍ രണ്ടാം സ്ഥാനത്തും 9797 റണ്‍സുമായി ശിഖര്‍ ധവാന്‍ മൂന്നാം സ്ഥാനത്തുമാണ്. 9654 റണ്‍സുള്ള സൂര്യകുമാര്‍ യാദവാണ് പട്ടികയില്‍ സഞ്ജുവിന് തൊട്ട് മുന്നില്‍ നാലാം സ്ഥാനത്തുള്ളത്.
 
351 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ഇന്ത്യയ്ക്കായി 69 മത്സരങ്ങളില്‍ നിന്നായി 1549 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 3 സെഞ്ചുറികളും 8 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെയാണ് സഞ്ജുവിന്റെ നേട്ടം. അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു നേടിയത്.ALSO READ: 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മൊഹമ്മദ് റിസ്‌വാന് സൈബർ ക്രൈം ഏജൻസിയുടെ നോട്ടീസ്, ഹൈക്കോടതിയിൽ പരാതിയുമായി റിസ്‌വാൻ, ഹർജി തള്ളി