1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson dismissed for four Runs

നിലയുറപ്പിക്കാൻ കഴിയാതെ സഞ്ജു; വെറും നാല് റൺസെടുത്ത് പുറത്ത്

Vaibhav Sooryavanshi, net session 2nd T20I, India vs West Indies 2nd T20I Ranchi, Sanju Samson vs Vaibhav Sooryavanshi, India playing XI, 2nd T20I West Indies 2026
ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിൽ അമ്പേ നിരാശപ്പെടുത്തി സഞ്ജു സാംസൺ. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു വെറും നാല് റൺസെടുത്ത് പുറത്തായി. 
 
പത്ത് പന്തുകൾ സഞ്ജു നേരിട്ടു. ക്രീസിൽ നിലയുറപ്പിക്കാൻ താരത്തിനു സാധിച്ചില്ല. ഒരു ബൗണ്ടറി പോലും നേടാതെയാണ് പുറത്താകൽ. അഭിഷേക് ശർമ രണ്ട് പന്തിൽ ഒരു റൺസെടുത്തും പുറത്തായി. 
 
ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് കളികളിൽ നിന്ന് 142.67 സ്‌ട്രൈക് റേറ്റിൽ 107 റൺസാണ് സഞ്ജു ഈ പരമ്പരയിൽ ഇന്ത്യക്കായി നേടിയിരിക്കുന്നത്. അഭിഷേക് ശർമയാകട്ടെ അഞ്ച് കളികളിൽ നിന്ന് 223.86 സ്‌ട്രൈക് റേറ്റിൽ 197 റൺസെടുത്തിട്ടുണ്ട്. Also Read: റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; പങ്കാളി 'സെലിബ്രിറ്റി' അല്ല !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs New Zealand, 5th T20I: ഇന്ത്യക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും; സഞ്ജു ഓപ്പണർ