1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Srilanka Asian games bad start for india

പിച്ച് ചതിച്ചോ? അഭിഷേകും സഞ്ജുവും പുറത്ത്, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം

India vs Srilanka, Asian Games, Sanju Samson, Abhishek sharma, Cricket News
ശ്രീലങ്കക്കെതിരായ ഏഷ്യന്‍ ഗെയിംസ് സെമിഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 3 ഓവറിനിടെ ഇന്ത്യയ്ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ അഭിഷേക് ശര്‍മയേയും വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു സാംസണെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയ്ക്കായി ഓപ്പണിങ്ങില്‍ ഇറങ്ങിയത്.
 
 രണ്ടാം ഓവറില്‍ സഹന്‍ ആരാച്ചിഗെയുടെ പന്തില്‍ സിനെത് ജയവര്‍ധനെയ്ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. 3 പന്തില്‍ 7 റണ്‍സായിരുന്നു താരം നേടിയത്. സ്പിന്നിനെ പിന്തുണച്ച പിച്ചില്‍ തരിന്ദു രത്‌നായകെയാണ് സഞ്ജുവിനെ പുറത്താക്കിയത്. നേരത്തെ ജപ്പാനെതിരായ സൗഹൃദമത്സരത്തിലും സ്പിന്‍ ട്രാക്കില്‍ ഇന്ത്യ പ്രയാസപ്പെട്ടിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 5 ഓവറില്‍ 51 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.ALSO READ: വെടിക്കെട്ട് ബാറ്റിങ് നിരയുമായി ഇന്ത്യ; വൈഭവ് ഓപ്പണിങ്, സഞ്ജു വൺഡൗൺ ഇറങ്ങും
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്താണ് നടന്നത്?, ക്രിസ്റ്റ്യാനോയുടെ തീരുമാനത്തിൽ ഞെട്ടി ആരാധകർ, ടീം ക്യാമ്പ് വിടാനുള്ള കാരണം യഥാസമയം വെളിപ്പെടുത്തുമെന്ന് താരം