1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson Asia Cup 2023

സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനമായി; കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തുന്നു, ഏഷ്യാ കപ്പ് കളിക്കും

Sanju Samson Asia Cup 2023
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തരായി കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് പ്രമുഖ താരങ്ങളുടെ തിരിച്ചുവരവിനെ കുറിച്ച് സൂചന നല്‍കിയത്. പരുക്കേറ്റ് വിശ്രമത്തില്‍ ആയിരുന്ന താരങ്ങള്‍ക്ക് ഏഷ്യാ കപ്പില്‍ കളിക്കാന്‍ അവസരം നല്‍കുമെന്നും ഓഗസ്റ്റ് 23 മുതല്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിശീലന ക്യാംപിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു. ഫിറ്റ്‌നെസ് വീണ്ടെടുക്കുകയാണെങ്കില്‍ കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിക്കും. 
 
ശ്രേയസും രാഹുലും തിരിച്ചെത്തിയാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് കളിക്കില്ല. സ്‌ക്വാഡില്‍ ഇടം പിടിച്ചാല്‍ പോലും കളിക്കാന്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാകും സഞ്ജുവിന്. ശ്രേയസിനെ നാലാം നമ്പറിലേക്കും രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി അഞ്ചാം നമ്പറിലേക്കുമാണ് പരിഗണിക്കുന്നത്. അങ്ങനെ വന്നാല്‍ സഞ്ജുവിന് അവസരം നഷ്ടമാകും. ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ചില്ലെങ്കില്‍ സഞ്ജുവിന് ഏകദിന ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനവും ദുഷ്‌കരമാകും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിരമിക്കല്‍ തീരുമാനം മാറ്റി ! ലോകകപ്പ് ഹീറോ ഇംഗ്ലണ്ട് ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു